മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ശില്‍പിയെന്നാണ് ഇദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ശില്‍പിയെന്നാണ് ഇദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്. ആര്‍ജെഡി നേതാവാണ്. കോവിഡ് ബാധിച്ച് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. രഘുവന്‍ശ് സിംഗ് പ്രസാദിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ജൂണില്‍ കോവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരുന്നു. ശേഷം ആരോഗ്യ സ്ഥിതി മോശമായതിനാലാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ സഹപ്രവര്‍ത്തകനാണ്.

Related Stories

Anweshanam
www.anweshanam.com