പഞ്ചാബിൽ നെല്ല് സംഭരണം തുടങ്ങി

വിളപ്പെടുപ്പ് നേരത്തേ ആരംഭിച്ചതിനെ തുടർന്നാണ് സംഭരണ തിയ്യതിയിൽ മാറ്റം വരുത്തിയത്
പഞ്ചാബിൽ നെല്ല് സംഭരണം തുടങ്ങി

അമൃത്സർ: കർഷകസമരം കൊടുമ്പിരി കൊണ്ടിരിക്കെ പഞ്ചാബ് സർക്കാർ നെല്ല് സംഭരണത്തിന് ഉത്തരവിട്ടു. സെപ്തംബർ 27 ന് സംഭരണം ആരംഭിക്കും. ഒക്ടോബർ ഒന്നിനായിരുന്നു സംഭരണം നിശ്ചിയിക്കപ്പെട്ടിരുന്നത്. വിളപ്പെടുപ്പ് നേരത്തേ ആരംഭിച്ചതിനെ തുടർന്നാണ് സംഭരണ തിയ്യതിയിൽ മാറ്റം വരുത്തിയത് - എഎൻഐ റിപ്പോർട്ട്.

48 മണിക്കൂറിനുള്ളിൽ നെല്ലുസംഭരണം സാധ്യമാക്കണമെന്ന കർശന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്- ഭക്ഷ്യ സിവിൽ സപ്ലെ മന്ത്രി ഭരത് ഭൂഷൻ അസു പറഞ്ഞു. സംസ്ഥാനത്ത് 4035 കേന്ദ്രങ്ങളിൽ നെല്ല് സംഭരിക്കും. ഇതിൽ 1871 സർക്കാർ കേന്ദ്രങ്ങൾ. ബാക്കി സ്വകാര്യ കേന്ദ്രങ്ങൾ.

കോവിഡ് മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്താണ് സംഭരണ കേന്ദ്രങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എ ഗ്രേഡ് നല്ലിന് കേന്ദ്ര സർക്കാർ താങ്ങുവില ക്വിൻ്റലിന് 1888 രൂപ. ഗോതമ്പു സംഭരണത്തിനും കൃത്യമായ നടപടികൾ സ്വി കരീക്കപ്പെട്ടിരുന്നു. സംഭരണം നവംബർ 30 വരെ തുടരും - മന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com