കര്‍ഷകര്‍ക്ക് പിന്തുണയുമായി ജോലി രാജിവെച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലക്ഷ്മീന്ദര്‍ സിംഗ് ജഖാര്‍

അടിസ്ഥാനപരമായി ഞാന്‍ കര്‍ഷകനാണ്, പിന്നീടാണ് ഞാന്‍ ഒരു പൊലീസുകാരനാവുന്നത്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി ജോലി രാജിവെച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലക്ഷ്മീന്ദര്‍ സിംഗ് ജഖാര്‍

ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ജോലി രാജിവെച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലക്ഷ്മീന്ദര്‍ സിംഗ് ജഖാര്‍.

എല്ലാ നടപടികളും പൂര്‍ത്തിയായി ഇനി എന്റെ രാജി സ്വീകരിക്കുന്നതില്‍ എന്തെങ്കിലും തടസം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ലക്ഷ്മീന്ദര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

അടിസ്ഥാനപരമായി ഞാന്‍ കര്‍ഷകനാണ്, പിന്നീടാണ് ഞാന്‍ ഒരു പൊലീസുകാരനാവുന്നത്. എന്റെ അച്ഛന്‍ വയലുകളില്‍ ഒരു കര്‍ഷകനായി ജോലി ചെയ്യുകയും എന്നെ പഠിപ്പിക്കുകയും ചെയ്തു. അതിനാല്‍, എന്റെ എല്ലാ കൃഷിക്കാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു, ”ലക്ഷ്മീന്ദര്‍ പറഞ്ഞു.

താന്‍ ഉടനെ തന്നെ ദല്‍ഹിയിലെ സമര സ്ഥലം സന്ദര്‍ശിക്കുമെന്നും ലക്ഷ്മീന്ദര്‍ പറഞ്ഞു

Related Stories

Anweshanam അന്വേഷണം
www.anweshanam.com