പഞ്ചാബിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്നു

പെൺകുട്ടിയുടെ പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തു
പഞ്ചാബിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്നു

പഞ്ചാബിലെ ഹോഷിയാർപൂരിലെ തണ്ട ​ഗ്രാമത്തിൽ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം ജീവനോടെ ചുട്ട് കൊന്നു.

കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പൊലീസിന് നിർദ്ദേശം നൽകി. പെൺകുട്ടിയുടെ പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തു.

സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ജലാൽപൂർ ​ഗ്രാമവാസികളായ സർപ്രീത് സിം​ഗ്, ഇയാളുടെ മുത്തച്ഛൻ സുർജിത് സിം​ഗ് എന്നിവരാണ് അറസ്റ്റിലായത്.

ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com