ബംഗളൂരു പബ്ബുകൾ ഉണരുന്നു
India

ബംഗളൂരു പബ്ബുകൾ ഉണരുന്നു

കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് പ്രവര്‍ത്തനം.

News Desk

News Desk

ബംഗളൂരു: നാലാംഘട്ട ലോക്ക് ഡൗൺ ഇളവിൽ ബംഗളൂരുവിലെ റസ്റ്റോറൻ്റുകളും പബ്ബുകളും സജീവമാകുന്നുവെന്ന് പബ്ബുടമകൾ. ലോക്ക് ഡൗണ്‍ കാലത്തെ പൂർണ നിർജ്ജീവാസ്ഥയിൽ നിന്ന് വ്യത്യസ്തമായി സന്ദർശകരെത്താൻ തുടങ്ങിയിരിക്കുന്നു. കോവിഡ് വ്യാപന പ്രതിരോധ മുൻകരുതലുകൾ കൃത്യമായി പാലിച്ചാണ് റസ്റ്റോറൻ്റുകളും പബ്ബുകളും പ്രവർത്തനം പുനരാംഭിച്ചിരിക്കുന്നത്.

നാലഞ്ച് മാസം തീർത്തും പ്രയാസകരമായിരുന്നു. ആദ്യഘട്ട ഇളവുകളുടെ ഭാഗമായിൽ ഭക്ഷണം വില്പന ഓൺലൈനിൽ നടത്തി. പക്ഷേ കാര്യമായ ബിസിനസുണ്ടായില്ല. ഇപ്പോൾ മദ്യത്തിൻ്റെ വില്പന അനുവദിക്കപ്പെട്ടതോടെ ബിസിനസ് സജീവമാവുകയാണ് - പബ്ബുടമ ജി കിരൺ രാജ് പറയുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com