ദേശീയ ചിഹ്നമായ താമര ഉപയോഗിക്കരുത്; ബിജെപിയുടെ ലോഗോക്കെതിരെ ഹർജി

സർക്കാർ വെബ്സൈറ്റുകളിലും മറ്റും താമര കാണാമെന്നതിനാൽ ഇത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുെണ്ടന്നും ഹർജിയിൽ പറയുന്നുണ്ട്
ദേശീയ ചിഹ്നമായ താമര ഉപയോഗിക്കരുത്; ബിജെപിയുടെ ലോഗോക്കെതിരെ ഹർജി

ലക്നോ: ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ഗോരഖ്പൂർ സ്വദേശിയായ കാളിശങ്കറാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. സർക്കാർ വെബ്സൈറ്റുകളിലും മറ്റും താമര കാണാമെന്നതിനാൽ ഇത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുെണ്ടന്നും ഹർജിയിൽ പറയുന്നുണ്ട്.

രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നും പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജിയിൽ അലഹബാദ് ഹൈകോടതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടു. പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് 2021 ജനുവരി 12 ന് വാദം കേൾക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com