
ന്യൂഡെല്‍ഹി: ജീവന് രക്ഷാ ഓക്സിജന്‍ ടാങ്കുകള്‍ക്ക് തടസങ്ങളേതുമില്ലാതെയുള്ള സര്‍വ്വീസിന് പ്രത്യേകിച്ചും നഗരങ്ങളില്‍ ഗ്രീന്‍ കോറിഡോറുകള്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ആവശ്യമെന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ നിര്‍ദ്ദേശം - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
ഓക്സിജന്‍ ചികിത്സ കോവിഡു രോഗം മൂര്‍ച്ഛിവരുടെ ജീവന് രക്ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്. ആശുപത്രികളില്‍ വേഗത്തില്‍ ഓക്സിജനെത്തിക്കുന്നതിനും അവയവ മാറ്റിവയ്ക്കലിനായി അവയവങ്ങള്‍ കൃത്യസമയത്തെത്തിക്കുന്നതിനും തടസ്സങ്ങളേതുമില്ലാതെയുള്ള വാഹന സൗകര്യം അനിവാര്യമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.
അന്തര്‍ ജില്ല - സംസ്ഥാന പാതകളിലും ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളില്ലാതെയുള്ള ഗതാഗത സൗകര്യമുറപ്പു വരുത്തുന്നതില്‍ അതീവ ശ്രദ്ധ അനിവാര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഓരോ ആശുപത്രികളിലെയും ഓക്സിജന്‍ സിലിണ്ടര്‍ ശേഖരത്തിന്റെ കണക്കുകള്‍ കൃത്യതയോടെ സൂക്ഷിക്കണം. ഓക്സിജന്‍ ലഭ്യത സദാ ഉറപ്പു വരുത്തുന്നത്തിനായാണിത്.
ഓക്സിജന്‍ ഉല്പാദകര്ക്കും വിതരണകാര്‍ക്കും പണം കൊടുക്കുന്നതില്‍ വീഴ്ച വരുത്തരുത്. വിതരണം സുഗമമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. ജീവന് രക്ഷാ ഓക്സിജന്‍ വിതരണത്തില്‍ ഒരിക്കലും വീഴ്ചയുണ്ടാകരുതെന്ന് ഉറപ്പുവരുത്തുകയാണിതെല്ലാം. ചില സംസ്ഥാനങ്ങളില്‍ ജീവന് രക്ഷാ ഓക്സിജന്‍ ഉല്പാദക യൂണിറ്റുകളില്ല. ഇതര സംസ്ഥാനങ്ങളെ ആശ്രയക്കേണ്ടിവരുന്ന സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ ടാങ്കറുകളുടെ ഗതാഗാത സൗകര്യം സുഗമാക്കപ്പെടേണ്ടത് അനിവാര്യമാണ്. രാജ്യത്തി പ്രതിദിന ജീവന് രക്ഷാ ഓക്സിജന്റെ ഉപഭോഗം 2000 മെട്രിക് ടണ്‍. പ്രതിദിന ഉല്പാദനം ഏകദേശം 6000 മെട്രിക്ക് ടണ്‍. ഇത് വ്യവസായികാവശ്യത്തിനും ഉപയോഗിക്കപ്പെടുന്നു.