ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് ബോംബൈ ഹൈക്കോടതി

പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി
ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് ബോംബൈ ഹൈക്കോടതി

മുംബൈ: ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് ബോംബൈ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഏത് തൊഴില്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതെവിട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

കേസില്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ അപേക്ഷകര്‍ പ്രായപൂര്‍ത്തിയയായവര്‍ ആണെന്നും അതിനാല്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും ഇഷ്ടമുള്ള തൊഴില്‍ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്‌ട് 1956 ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനോ ഒരു വ്യക്തി ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിയെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്ന് ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസില്‍ പ്രതികളായിരുന്ന മൂന്ന് യുവതികളെ വിട്ടയച്ചു.

2019 സെപ്റ്റംബറിലാണ് യുവതികളെ മുംബൈ പോലീസിന്‍െ്‌റ സാമൂഹിക സേവന വിഭാഗം മലാഡിലെ ചിഞ്ചോളി ബിന്ദര്‍ മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാക്കി. തുടര്‍ന്ന് ഇവരെ യു.പിയിലെ ഹോസ്റ്റലിലേക്ക് മാറ്റി.

Related Stories

Anweshanam
www.anweshanam.com