ലൂട്ടൻസ് ബംഗ്ലാവ് : ഒഴിയാൻ സമയം നീട്ടിചോദിച്ചുവെന്ന വാർത്ത വ്യാജമെന്ന് പ്രിയങ്ക
India

ലൂട്ടൻസ് ബംഗ്ലാവ് : ഒഴിയാൻ സമയം നീട്ടിചോദിച്ചുവെന്ന വാർത്ത വ്യാജമെന്ന് പ്രിയങ്ക

2020 ജൂലായ് ഒന്നിനാണ് ബംഗ്ലാവ് ഒഴിഞ്ഞുനൽകണമെന്ന നോട്ടീസ് കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം പ്രിയങ്കക്ക് നൽകിത്.

By News Desk

Published on :

ന്യൂഡൽഹി: ലൂട്ടൻസ് ബംഗ്ലാവ് ഒഴിയുന്നതിനുള്ള സമയം നീട്ടിനൽകണമെന്ന് അഭ്യർത്ഥിച്ചുവെന്ന വാർത്ത വ്യാജമെന്ന് പ്രിയങ്കാ ഗാന്ധി. 35-ലോദി റോഡിലെ ബംഗ്ലാവ് ഒഴിയുന്നതിന് ഒരു മാസം അനുവദിക്കപ്പെട്ടുണ്ട്. അതു പ്രകാരം ആഗസ്തിന് ഒന്നിന് താൻ ഒഴിയുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2020 ജൂലായ് ഒന്നിനാണ് ബംഗ്ലാവ് ഒഴിഞ്ഞുനൽകണമെന്ന നോട്ടീസ് കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം പ്രിയങ്കക്ക് നൽകിത്. എസ്പിജി സംരക്ഷണം ഒഴിവാക്കപ്പെട്ടതോടെ ബംഗ്ലാവിൽ തുടരാൻ അർഹതയില്ലാതായിയെന്നാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം. 1997ഫെബ്രുവരി ഒന്നിനാണ് എസ്പിജി സംരക്ഷണത്തിൻ്റെ ഭാഗമായി ബംഗ്ലാവ് അനുവദിക്കപ്പെട്ടത്.

Anweshanam
www.anweshanam.com