ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ പ്രി​യ​ങ്കാ ഗാ​ന്ധി

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാം​പു​രി​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥ​നാ ച​ട​ങ്ങി​ലും പ്രി​യ​ങ്ക പ​ങ്കെ​ടു​ത്തു
ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ പ്രി​യ​ങ്കാ ഗാ​ന്ധി

ല​ക്നോ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ മ​രി​ച്ച യു​വ​ക​ര്‍​ഷ​ക​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി. ന​വ​രീ​ത് സിം​ഗ്(27)​ന്‍റെ വീ​ടാ​ണ് പ്രി​യ​ങ്കാ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ച​ത്. യു​പി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ അ​ജ​യ് കു​മാ​ര്‍ ല​ല്ലു ഉ​ള്‍​പ്പ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ്രി​യ​ങ്കാ ഗാ​ന്ധി​യോ​ടൊ​പ്പം ന​വ​രീ​തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

c.

"ന​വ​രീ​തി​ന് 27 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യം. എ​ന്‍റെ മ​ക​ന് 20 വ​യ​സാ​യി. നി​ങ്ങ​ള്‍ ഒ​റ്റ​ക്ക​ല്ലെ​ന്ന് ഈ ​കു​ടും​ബ​ത്തോ​ട് എ​നി​ക്ക് പ​റ​യേ​ണ്ട​തു​ണ്ട്. രാ​ജ്യം നി​ങ്ങ​ളു​ടെ കൂ​ടെ​യു​ണ്ട്"- പ്രി​യ​ങ്കാ ഗാ​ന്ധി പ​റ​ഞ്ഞു.

ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ന​വ​രീ​ത് മ​രി​ച്ച​ത്.​ എ​ന്നാ​ല്‍ മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ന​വ​രീ​തി​ന് വെ​ടി​യേ​റ്റി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

എന്നാല്‍ യുപി സര്‍ക്കാര്‍ ഇത് നിഷേധിച്ചു. അപകടത്തില്‍ പരിക്കേറ്റതിനാലാണ് മരണം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com