ഹാ​ത്ര​സ് പീ​ഡ​നം: ജില്ലാ മജിസ്ട്രേറ്റിനെ മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

കേസ് ഇല്ലാതാക്കാന്‍ ഹാ​ത്ര​സ് മജിസ്ട്രേറ്റ് നടത്തിയ ഇടപെടലുകളെ കുറിച്ച്‌ അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു
ഹാ​ത്ര​സ് പീ​ഡ​നം: ജില്ലാ മജിസ്ട്രേറ്റിനെ മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഹാ​ത്രസി​ലെ ബൂ​ല്‍​ഗ​ദി​യി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ നീക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേസ് ഇല്ലാതാക്കാന്‍ ഹാ​ത്ര​സ് മജിസ്ട്രേറ്റ് നടത്തിയ ഇടപെടലുകളെ കുറിച്ച്‌ അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ പ്ര​കാ​രം ജി​ല്ല മ​ജി​സ്ട്ര​റ്റാ​ണ് ഏ​റ്റ​വും മോ​ശ​മാ​യ രീ​തി​യി​ല്‍ അ​വ​രോ​ട് പെ​രു​മാ​റി​യ​ത്. ആ​രാ​ണ് അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നു​മാ​ണ് പ്രി​യ​ങ്ക​യു​ടെ ചോ​ദ്യ​ങ്ങ​ള്‍. യു​പി സ​ര്‍​ക്കാ​ര്‍ കു​റ​ച്ചെ​ങ്കി​ലും ഉ​റ​ക്ക​മു​ണ​ര്‍​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​പ്രാ​യം മാ​നി​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ട്വീ​റ്റി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക വ​ദ്ര​യും പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. രാ​ഹു​ല്‍, പ്രി​യ​ങ്ക എ​ന്നി​വ​ര്‍​ക്കൊ​പ്പം ലോ​ക്സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രുമു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​തു വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് രാ​ഹു​ല്‍ അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com