ജിഡിപി ദുർബ്ബലം; വിമർശിച്ച് പ്രിയങ്ക ഗാന്ധി
India

ജിഡിപി ദുർബ്ബലം; വിമർശിച്ച് പ്രിയങ്ക ഗാന്ധി

രാജ്യത്തിൻ്റെ ജിഡിപി ദുർബ്ബലമാകുന്നതിൽ മോദി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ ജിഡിപി ദുർബ്ബലമാകുന്നതിൽ മോദി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി.

തൻ്റെ സഹോദരനും മുൻ കോൺഗ്രസ് പ്രസിഡൻ്റുമായ രാഹുൽ ഗാന്ധി ആറു മാസം മുമ്പ് സാമ്പത്തിക സുനാമിയെക്കുറിച്ച് പറഞ്ഞതാണ്. ഇപ്പോൾ ജിഡിപി മൈനസ് 23.9 ശതമാനത്തിലാണ് - പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റിനെ ഉദ്ധരിച്ച് എ എൻഐ റിപ്പോർട്ട് ചെയ്തു.

കൊറോണ ആശ്വാസ പാക്കേജ് പേരിനുവേണ്ടി മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടത്. 2020-21 സാമ്പത്തിക വർഷം ആദ്യ പാദം രേഖപ്പെടുത്തിയത് 23.90 ലക്ഷം കോടി. 2019 -20 ലിത് 35. 35 ലക്ഷം കോടിയായിരുന്നു. 23.9 ശതമാനം താഴോട്ടു്പോയതായി ആഗസ്റ്റ് 31 ന് സർക്കാർ പുറത്തുവിട്ട കണക്ക് പറയുന്നു.

Anweshanam
www.anweshanam.com