'സർക്കാർ വസതി ഒഴിയണം'; പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രത്തിന്റെ നിർദേശം
India

'സർക്കാർ വസതി ഒഴിയണം'; പ്രിയങ്ക ഗാന്ധിക്ക് കേന്ദ്രത്തിന്റെ നിർദേശം

സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിർദേശം.

By News Desk

Published on :

ന്യൂഡൽഹി: സർക്കാർ വസതി ഒഴിയാൻ എഐസിസി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിർദേശം. ഓഗസ്റ്റ് 1 ന് മുമ്പ് ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കുള്ള എസ്പിജി സുരക്ഷാ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം ഇന്നലെ നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിൽ ആണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്.

Anweshanam
www.anweshanam.com