താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്, ഭീഷണി ഇങ്ങോട്ട് വേണ്ടെന്ന് പ്രിയങ്ക ഗാന്ധി
India

താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്, ഭീഷണി ഇങ്ങോട്ട് വേണ്ടെന്ന് പ്രിയങ്ക ഗാന്ധി

തനിക്കുനേരെ ഭീഷണി മുഴക്കാന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. അവര്‍ക്ക് എന്തു നടപടി വേണമെങ്കിലും എടുക്കാം

News Desk

News Desk

ന്യൂഡല്‍ഹി: ആഗ്രയിലെ കോവിഡ്​ മരണം സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാറിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ധീരമായി ഉറച്ച് നിന്ന് കോൺഗ്രസ്​ നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പിൻവലിക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ പിൻവലിക്കില്ലെന്ന് ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തർ പ്രദേശ് സർക്കാറിനെതിരായ വിമർശനത്തിന്‍റെ പേരിൽ എന്ത് നടപടി സ്വീകരിച്ചാലും സത്യം വിളിച്ചു പറയുക തന്നെ ചെയ്യും. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റും. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ യു.പിയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കു മുമ്പാകെ തുറന്നുകാട്ടുകയുമാണ് തന്‍റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാറിനു വേണ്ടി പ്രചാരണം നടത്തുകയല്ല എന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.

തനിക്കുനേരെ ഭീഷണി മുഴക്കാന്‍ ശ്രമിച്ച് സംസ്ഥാന സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. അവര്‍ക്ക് എന്തു നടപടി വേണമെങ്കിലും എടുക്കാം. സത്യം ഉയര്‍ത്തിക്കാട്ടുക തന്നെ ചെയ്യും. താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ്, ചില നേതാക്കളെ പോലെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താവല്ലെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ആഗ്രയിൽ 109 ദിവസത്തിനുള്ളിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത 1139 പേരിൽ 79 പേർ മരിച്ചെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം. പരാമർശത്തിൽ നടപടി എടുക്കാനുള്ള ശ്രമത്തിലാണ് യുപി സർക്കാർ.

Anweshanam
www.anweshanam.com