നാണമില്ലാത്ത ബിജെപി; ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ഗാന്ധി

പെണ്‍കുട്ടിയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നു വരുത്താനുമായി കഥകളുണ്ടാക്കുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണെന്നും പ്രിയങ്ക
നാണമില്ലാത്ത ബിജെപി; ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഹത്രാസിൽ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌​ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്​താവനകള്‍ക്കെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി രംഗത്ത്. നാണമില്ലാത്ത ബിജെപി എന്ന ഹാഷ്​ടാഗില്‍ ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ട്വീറ്റു ചെയ്​തു.

ഹത്രാസിലുണ്ടായത്​ നീചമായ കുറ്റകൃത്യമാണ്​. അവളുടെ മൃതദേഹം കുടുംബ​ത്തെ മാറ്റിനിര്‍ത്തി ദഹിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നു വരുത്താനുമായി കഥകളുണ്ടാക്കുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണെന്നും പ്രിയങ്ക വിവിധ ട്വീറ്റുകളിലായി കുറിച്ചു.

Related Stories

Anweshanam
www.anweshanam.com