കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാരിന്റെ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക്​ വേണ്ടി: പ്രിയങ്ക ഗാന്ധി

കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുള്ള സമയമാണിത്. താങ്ങുവില പ്രഖ്യാപിച്ചും കര്‍ഷകര്‍ക്ക്​ സംഭരണ ​​സൗകര്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ അവരെ സഹായിക്കേണ്ടതായിരുന്നു
കാര്‍ഷിക ബില്ലുകള്‍ സര്‍ക്കാരിന്റെ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക്​ വേണ്ടി: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സര്‍ക്കാരിന്റെ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക്​ വേണ്ടിയാണ്​ പുതിയ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നതെന്ന് പ്രിയങ്ക ആരോപിച്ചു​.

''കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുള്ള സമയമാണിത്. താങ്ങുവില പ്രഖ്യാപിച്ചും കര്‍ഷകര്‍ക്ക്​ സംഭരണ ​​സൗകര്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനാണ്​ ബിജെപി സര്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നത്​''പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു

Related Stories

Anweshanam
www.anweshanam.com