സമൂഹമാധ്യമങ്ങളിലൂടെയുള്ള സ്വകാര്യതാ ലംഘനം; മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു
India

സമൂഹമാധ്യമങ്ങളിലൂടെയുള്ള സ്വകാര്യതാ ലംഘനം; മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ടെല​ഗ്രാം എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

News Desk

News Desk

ചെന്നൈ: വ്യക്തികളുടെ സ്വകാര്യതാ ലംഘനത്തിന് കാരണമാകുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ടെല​ഗ്രാം എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സ്വകാര്യത ലംഘിക്കുന്ന സന്ദേശങ്ങള്‍ തടയേണ്ടത് ​ഗൗരവമായി പരി​ഗണിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാനാകുമോ എന്ന് കോടതി ചോദിച്ചു. മോര്‍ഫിങ്ങ് ചിത്രങ്ങളും, അശ്ലീല സ്വഭാവമുള്ള വീഡിയോ സന്ദേശങ്ങളും ഉള്‍പ്പടെ പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.

Anweshanam
www.anweshanam.com