ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ഉച്ചക്ക് 12 മണിക്കാണ് യോഗം.
ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂ ഡല്‍ഹി: ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും കൂടിക്കാഴ്ചയില്‍ പങ്കുചേരും. ഉച്ചക്ക് 12 മണിക്കാണ് യോഗം. പള്ളി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. നാളെ യാക്കോബായ സഭ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com