സൈബര്‍ സുരക്ഷാനിയമം ഉടനെന്ന് പ്രധാനമന്ത്രി
India

സൈബര്‍ സുരക്ഷാനിയമം ഉടനെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കാലതാമസമില്ലാതെ പുതിയ സൈബര്‍ സുരക്ഷാ നിയമം നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്ത് കാലതാമസമില്ലാതെ പുതിയ സൈബര്‍ സുരക്ഷാ നിയമം നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി. അടുത്ത 1000 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളില്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ ശൃംഖല പ്രവര്‍ത്തനസജ്ജമാകും - എഎന്‍ഐ റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ ഇന്ത്യയില്‍ ഗ്രാമീണ മേഖലയുടെ പങ്കാളിത്തം അനിവാര്യം. അതിനാല്‍ ഗ്രാമങ്ങളിലേക്ക് ഫൈബര്‍ ഒപ്റ്റിക്ക് ശൃംഖല വ്യാപിപ്പിക്കുകയാണ്. അത് അടുത്ത 1000 ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാക്കപ്പെടും - 74 ാംമത് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വികസനം സര്‍വ്വതലങ്ങളിലും പ്രകടമായിട്ടുണ്ടെന്നും റെഡ് ഫോര്‍ട്ടില്‍ നിന്നുള്ള സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. റെഡ് ഫോര്‍ട്ടില്‍ നിന്ന് മോദിയുടെ ആറാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണിത്.

Anweshanam
www.anweshanam.com