കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്

എന്നാല്‍, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു.
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്

ന്യൂ ഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്. 2020 വെല്ലുവിളികളും പ്രതിബന്ധങ്ങളും നിറഞ്ഞതായിരുന്നെങ്കിലും അതില്‍ നിന്നെല്ലാം രാജ്യം പാഠം ഉള്‍ക്കൊള്ളുകയും 'സ്വാശ്രയത്വം' പഠിക്കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യമെന്നും രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും ്അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com