രാഷ്‌ട്രപതിയുടെ ബൈ​പ്പാ​സ് ശസ്‌ത്രക്രിയ വിജയകരം

രാഷ്‌ട്രപതിയുടെ ആരോഗ്യം ഭേദമാണെന്നും വിദഗ്ദ്ധ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക അറിയിപ്പ്
രാഷ്‌ട്രപതിയുടെ ബൈ​പ്പാ​സ് ശസ്‌ത്രക്രിയ വിജയകരം

ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി എയിംസിലായിരുന്നു രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായും വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ എയിംസിലെ ഡോക്‌ടര്‍മാരെ അഭിനന്ദിക്കുന്നതായുമുള‌ള വിവരം ട്വി‌റ്ററിലൂടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അറിയിച്ചത്.

രാ​ഷ്‌​ട്ര​പ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച്‌ എ​യിം​സ് ഡ​യ​റ​ക്ട​റു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹം എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്ന​താ​യും പ്ര​തി​രോ​ധ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ഷ്‌​ട്ര​പ​തി​യെ ആ​ര്‍​മി റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് റെ​ഫ​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കിത്സ​യ്ക്കാ​യി ശ​നി​യാ​ഴ്ച എ​യിം​സി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. രാഷ്‌ട്രപതിയുടെ ആരോഗ്യം ഭേദമാണെന്നും വിദഗ്ദ്ധ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com