പുതു തലമുറ ഗാന്ധിജിയെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ അഭിമാനം: രാഷ്​ട്രപതി

രാജ്യത്തെ പൗരന്മാരായതിനാൽ ഇന്ത്യൻ യുവത അഭിമാനിക്കണം. മഹാത്​മ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ മുന്നിൽനിന്ന്​ വഴികാട്ടിയായതിൽ അഭിമാനിക്കുന്നു.
പുതു തലമുറ ഗാന്ധിജിയെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ അഭിമാനം: രാഷ്​ട്രപതി

ന്യൂഡൽഹി: പുതു തലമുറ ഗാന്ധിജിയെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ അഭിമാനിക്കുന്നതായി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്. 74ാമത്​ സ്വാതന്ത്രദിനത്തിന്​ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്താണ് രാഷ്ട്രപതിയുടെ സന്ദേശം. രാജ്യത്തെ പൗരന്മാരായതിനാൽ ഇന്ത്യൻ യുവത അഭിമാനിക്കണം. മഹാത്​മ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ മുന്നിൽനിന്ന്​ വഴികാട്ടിയായതിൽ അഭിമാനിക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം നമ്മുടെ റിപ്പബ്ലിക്ക്​ മന്ത്രമാകുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ്​ നിയന്ത്രണത്തിൽ രാജ്യം മികച്ച മാതൃക സൃഷ്​ടിക്കുന്നു​. നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി. ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസ്​ എന്നിവർ വലിയ സേവനം കാഴ്​ചവെക്കുന്നു. കോവിഡിനെതിരായ യുദ്ധം ജയിക്കാനാകുമെന്നും രാഷ്​ട്രപതി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com