കോവിഡിനെ പേടിച്ച് പാർലമെന്റ് സമ്മേളനത്തിലെ സെക്ഷനുകൾ ഒഴിവാക്കി; ബംഗാളിൽ വൻ റാലി: പ്രശാന്ത് ഭൂഷൺ

കോവിഡിനെ തുടർന്ന്​ പാർലമെന്‍റ്​ സമ്മേളനം ഒഴിവാക്കിയ അമിത്​ഷാ മാസ്​കും സാമൂഹിക അകലവുമില്ലാതെ റാലികൾ സംഘടിപ്പിക്കുന്നു
കോവിഡിനെ പേടിച്ച് പാർലമെന്റ് സമ്മേളനത്തിലെ സെക്ഷനുകൾ ഒഴിവാക്കി; ബംഗാളിൽ വൻ റാലി: പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ ബംഗാൾ സന്ദ​ർശനത്തെ വിമർശിച്ച്​ മുതിർന്ന അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത്​ ഭൂഷൺ. കോവിഡിനെ തുടർന്ന്​ പാർലമെന്‍റ്​ സെക്ഷനുകൾ ഒഴിവാക്കി, പകരം കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗാളിൽ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പരിപാടികൾ സംഘടിപ്പിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന്​ പാർലമെന്‍റ്​ സമ്മേളനം ഒഴിവാക്കിയ അമിത്​ഷാ മാസ്​കും സാമൂഹിക അകലവുമില്ലാതെ റാലികൾ സംഘടിപ്പിക്കുന്നു. ​കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു. മോദിയുടെയും അമിത്​ ഷായുടെയും ബിജെപി ജനാധിപത്യത്തെ കീറിയെറിയുകയാണ്​ -പ്രശാന്ത്​ ഭൂഷൻ ട്വീറ്റ്​ ചെയ്​തു.

അമിത്​ ഷായുടെ ബംഗാൾ സന്ദർശനത്തിന്‍റെ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത്​ ഭൂഷന്‍റെ ട്വീറ്റ്​. അതിൽ മാസ്​കില്ലാതെ റാലിയിൽ അമിത്​ ഷായും മുൻ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ സുവേന്ദു അധികാരിയും നിൽക്കുന്ന ചിത്രവും കാണാം. ഇതിനെ വിമർശിച്ചാണ് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com