
ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ അന്വേഷണത്തില്‍ പൊലീസ് കാണിക്കുന്നത് വഞ്ചനാപരമായ സ്വാഭാവമാണെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഡല്‍ഹി പൊലീസിന്റെ നടപടികള്‍ ഇത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണമെന്ന നാട്യത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ആക്ടിവിസ്റ്റുകള്‍ക്കു നേരെ പൊലീസിന്റെ ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. സീതാറാം യെച്ചൂരി, സ്വരാജ് യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ആരോപിച്ച് അനുബന്ധ കുറ്റംപത്രം ചുമത്തിയതിന് പിന്നാലെ ഉമര്‍ ഖാലിദിന്റെ അറസ്റ്റ് പൊലീസിന്റെ കള്ളക്കളി കൂടുതല്‍ വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.