പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി
India

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി

കഴിഞ്ഞ 10 നാണ് കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

News Desk

News Desk

ന്യൂഡെല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. നിങ്ങളുടെ പ്രാര്‍ത്ഥനയും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രാപിച്ച് വരുന്നു, എല്ലാവര്‍ക്കും നന്ദി'-അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ 10 നാണ് കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അഡ്മിറ്റ് ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഡെല്‍ഹി ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com