കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ്
India

കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ്

കേന്ദ്ര ടൂറിസം, കള്‍ച്ചറല്‍ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം, കള്‍ച്ചറല്‍ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉള്‍പ്പെടെ നിരവധി മന്ത്രിമാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com