മാസ്‌ക് ധരിക്കാതെ ബിജെപി നേതാവ്; ചോദ്യം ചെയ്ത പൊലീസിന് മര്‍ദനം
SK Punjabi-2
India

മാസ്‌ക് ധരിക്കാതെ ബിജെപി നേതാവ്; ചോദ്യം ചെയ്ത പൊലീസിന് മര്‍ദനം

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ബിജെപി നേതാവും സംഘവും ചേര്‍ന്ന് മര്‍ദിച്ചു.

By News Desk

Published on :

ഉത്തര്‍പ്രദേശ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ബിജെപി നേതാവും സംഘവും ചേര്‍ന്ന് മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ സുന്ദര്‍പൂരിലാണ് സംഭവം. സംഭവത്തില്‍ ബിജെപി നേതാവ് സുരേന്ദ്ര പട്ടേലിനെയും അനന്തരവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി നേതാവ് സുരേന്ദ്ര പട്ടേലിന്റെ മകന്‍ മാസ്‌ക് ധരിക്കാതെ റോഡില്‍ ഇറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനു നേരെ തട്ടിക്കയറുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ പിതാവിനെയും ബന്ധുക്കളെയും സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. 6 പേരോടൊപ്പം സ്ഥലത്തെത്തിയ സുരേന്ദ്ര പട്ടേല്‍ പൊലീസിനെകൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേരാണ് മര്‍ദനത്തിന് ഇരയായത്.

Anweshanam
www.anweshanam.com