പോലീസിന്റെ ക്രൂരമർദനം; തമിഴ്​നാട്ടിൽ​ ഓ​ട്ടോ ഡ്രൈവര്‍ മരിച്ചു

കസ്​ററഡിയിലെടുത്തശേഷം വിട്ടയച്ച ഇയാൾ 15 ദിവസമായി ചികിത്സയിലായിരുന്നു. കുമരേശ​ന്റെ ഇരുവൃക്കകളും തകര്‍ന്നിരുന്നതായി പോലീസ്​ പറഞ്ഞു.
പോലീസിന്റെ ക്രൂരമർദനം; തമിഴ്​നാട്ടിൽ​ ഓ​ട്ടോ ഡ്രൈവര്‍ മരിച്ചു

ചെന്നൈ: തമിഴ്​നാട്​ പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായ ഓ​ട്ടോ ഡ്രൈവര്‍ മരിച്ചു. എന്‍. കുമരേശനാണ്​​ ആശുപത്രിയില്‍ വെച്ച്‌​ മരിച്ചത്. കസ്​ററഡിയിലെടുത്തശേഷം വിട്ടയച്ച ഇയാൾ 15 ദിവസമായി ചികിത്സയിലായിരുന്നു. കുമരേശ​ന്റെ ഇരുവൃക്കകളും തകര്‍ന്നിരുന്നതായി പോലീസ്​ പറഞ്ഞു. സംഭവത്തിൽ പോലീസുകാർക്കതിരെ കേസെടുത്തിട്ടുണ്ട്.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടു രണ്ടാഴ്​ച മുമ്പാണ്​ പോലീസ്​ കു​മരേശനെ കസ്​റ്റഡിയിലെടുത്തത്​. കസ്​റ്റഡിയില്‍വെച്ച്‌​ ഇയാൾ പോലീസിന്റെ​ ക്രൂരമർദനത്തിന് ഇരയായിരുന്നു. വീട്ടിലെത്തിയ ശേഷം കുമരേശന്‍ ആരോടും അധികം സംസാരിച്ചിരുന്നില്ല. ചോര ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്​ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

ആശുപത്രിയിൽ വെച്ചാണ്​ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്​ തന്നെ കസ്​റ്റഡിയിലെടുത്ത പോലീസ്​ ക്രൂരമായി മര്‍ദ്ദിച്ചെന്ന്​ കുമരേശന്‍ വെളിപ്പെടുത്തുന്നത്​. മര്‍ദ്ദിച്ച വിവരം ആരോടും പറയരുതെന്നും പറഞ്ഞാൽ ഇയാളുടെ അച്ഛനെ ഉപദ്രവിക്കുമെന്നും പോലീസ് ​ ഭീഷണിപ്പെടുത്തിയിരുന്നു.

കുമരേശ​ന്​ നീതി വേണമെന്നാവശ്യപ്പെട്ട്​ ബന്ധുക്കള്‍ പ്രതിഷേധം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ക്കെതിരെയും എസ്​.ഐ ചന്ദ്രശേഖരിനെതിരെയും കോണ്‍സ്​റ്റബ്​ള്‍ കുമാറിനെതിരെയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് പോലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായി തൂത്തുക്കുടിയില്‍ അച്ഛനും മകനും മരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com