പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കകല്ലിടൽ ഡിസംബർ 10 ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കകല്ലിടൽ ഡിസംബർ 10 ന്

ൽഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതേ ദിവസംതന്നെ ഭൂമിപൂജയും പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കും.നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നത്.

ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് 861.90 കോടി രൂപ ചെലവിട്ടു പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ ആരംഭിക്കും. 2022 ഒക്ടോബറില്‍ പൂര്‍ത്തി യാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം പണിയുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com