കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ​ഡോ​സ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ബീഹാറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്
കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ​ഡോ​സ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

പാ​റ്റ്ന: കോ​വി​ഡ് വാ​ക്‌​സി​നെ കു​റി​ച്ച്‌ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ആ​ത്മ​വി​ശ്വാ​സം സൃ​ഷ്ടി​ക്കാ​ന്‍ ആ​ദ്യ ഡോ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോണ്‍ഗ്രസ്. ബീഹാറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ അജീത് ശര്‍മയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം നേ​ടാ​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ച റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മീ​ര്‍ പു​ട്ടി​നെ​യും അ​മേ​രി​ക്ക​യു​ടെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​യും മോ​ദി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യെ കൂ​ടാ​തെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളും വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ​ര്‍​മ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പു​തു​വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് വാ​ക്‌​സി​നു​ക​ള്‍ ല​ഭി​ച്ച​തി​ല്‍ ഞ​ങ്ങ​ള്‍​ക്ക് സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​തേ​ക്കു​റി​ച്ച്‌ സം​ശ​യ​മു​ണ്ടെ​ന്നും അ​ജി​ത് ശ​ര്‍​മ പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com