പ്രധാനമന്ത്രി ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
India

പ്രധാനമന്ത്രി ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി

പാവപ്പെട്ടവർക്ക് പണം എത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും രാഹുൽ ഗാന്ധി

News Desk

News Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടിലായ പാവപ്പെട്ടവർക്ക് പണം എത്തിക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.

കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ചയെയും സർക്കാർ കാര്യമായി ഒന്നും ചെയ്യാത്തതിന് എതിരെയും നിരന്തരമായി വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തുണ്ട്.

59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് ശേഷവും രാഹുൽ വിമര്ശനവുമായി എത്തിയിരുന്നു. നരേന്ദ്രമോദി സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയും ചൈനയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുകയുമാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. രേഖകൾ നുണ പറയില്ല, ബിജെപി പറയുന്നത് മെയ്ക്ക് ഇൻ ഇന്ത്യ എന്ന് പ്രവർത്തിക്കുന്നതോ ചൈനയിൽ നിന്ന് വാങ്ങൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

Anweshanam
www.anweshanam.com