മാ​യാ​ത്ത മു​ദ്ര​പ​തി​പ്പി​ച്ച അ​തി​കാ​യ​നാണ് പ്രണബെന്ന് മോ​ദി; അ​നു​ശോ​ചി​ച്ച്‌ പ്ര​മു​ഖ​ര്‍
India

മാ​യാ​ത്ത മു​ദ്ര​പ​തി​പ്പി​ച്ച അ​തി​കാ​യ​നാണ് പ്രണബെന്ന് മോ​ദി; അ​നു​ശോ​ചി​ച്ച്‌ പ്ര​മു​ഖ​ര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

News Desk

News Desk

ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ഒരു കാലഘട്ടത്തിന്റെ അവസാനമാണ് പ്രണബ് മുഖര്‍ജിയുടെ വിയോഗത്തോടെ സംഭവിച്ചതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചു. പ്രണബിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവച്ചാണ് മോദി അനുശോചനം അറിയിച്ചത്.

നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. നികത്താനാവാത്ത വിടവെന്ന് അമിത് ഷായും പാര്‍ലമെന്ററി, ഭരണതലങ്ങളില്‍ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും അനുസ്മമരിച്ചു .രാജ്യത്തിനൊപ്പം പ്രണബ് മുഖര്‍ജിക്ക് ആദരം അര്‍പ്പിക്കുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രണബ് മുഖര്‍ജിയുടെ സുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും ദുഖത്തില്‍ പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ മ​ര​ണം സ്ഥി​രീ​കി​രി​ച്ച​ത്. മ​ര​ണം സ്ഥി​രീ​ക​രി​ച്ച്‌ മ​ക​ന്‍ അ​ഭി​ജി​ത് മു​ഖ​ര്‍​ജി​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്.

Anweshanam
www.anweshanam.com