കോവിഡ് പ്രതിരോധ മരുന്ന് വിതരണം: ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
India

കോവിഡ് പ്രതിരോധ മരുന്ന് വിതരണം: ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കു വഹിക്കാനാകുമെന്ന് യോഗത്തിനിടെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു

By News Desk

Published on :

ന്യൂഡൽഹി: കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരുന്ന് വികസിപ്പിക്കുന്ന ഉടൻ രാജ്യത്തുടനീളം അത് നല്കാനുള്ള തയ്യാറെടുപ്പാണ് പ്രധാനമായും ഉന്നത തലയോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയതെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കു വഹിക്കാനാകുമെന്ന് യോഗത്തിനിടെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, രാജ്യത്ത് കോവിഡ് ദിനംപ്രതി വർധിക്കുകയാണ്. നിലവിൽ 20000 ത്തോളം പേരാണ് ദിനം പ്രതി പോസിറ്റീവ് ആകുന്നത്. മരണ നിരക്കും ഉയരുന്നുണ്ട്.

Anweshanam
www.anweshanam.com