സൗ​ജ​ന്യ റേ​ഷ​ന്‍ ന​വം​ബ​ര്‍ വ​രെ നീ​ട്ടി​; രാജ്യം ഭദ്രമായ നിലയിലെന്ന് പ്രധാനമന്ത്രി
India

സൗ​ജ​ന്യ റേ​ഷ​ന്‍ ന​വം​ബ​ര്‍ വ​രെ നീ​ട്ടി​; രാജ്യം ഭദ്രമായ നിലയിലെന്ന് പ്രധാനമന്ത്രി

ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 21,000 കോ​ടി രൂ​പ നേ​രി​ട്ടു ന​ല്‍​കിയതായും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി വ്യക്തമാക്കി

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ ന​വം​ബ​ര്‍ വ​രെ നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാജ്യത്തെ അഭിസംബോണ ചെയ്യവേ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇത് ആറാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

സൗജന്യ റേഷൻ മൂന്ന് മാസം കൂടി നൽകുന്നതിനായി 90,000 കോ​ടി രൂപ വി​നി​യോ​ഗി​ക്കു​മെ​ന്നും രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട 80 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും പ്ര​സം​ഗ​ത്തി​ല്‍ മോ​ദി പ​റ​ഞ്ഞു. ഒ​രു റേ​ഷ​ന്‍ കാ‍​ര്‍​ഡ്, ഒ​രു രാ​ജ്യം എ​ന്ന സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ രാ​ജ്യം പി​ടി​ച്ചു നി​ന്ന​ത് നി​കു​തി​ദാ​യ​ക​രു​ടേ​യും ക‍​ര്‍​ഷ​ക​രു​ടേ​യും പി​ന്തു​ണ കൊ​ണ്ടാ​ണെ​ന്നും ഇ​തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 21,000 കോ​ടി രൂ​പ നേ​രി​ട്ടു ന​ല്‍​കിയതായും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ മോദി വ്യക്തമാക്കി. ഒൻപത് കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്ക് 18,000 കോ​ടി രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി ന​ല്‍​കി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് ഏറെ ഗുണം ചെയ്‌തെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എല്ലാവരും പാ​ലി​ക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷാ നടപടികൾ പാലിക്കുക എന്നത് പഞ്ചായത്ത് പ്രസിഡന്റ് മുതൽ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ഉൾപ്പെടെ എ​ല്ലാ​വ​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Anweshanam
www.anweshanam.com