പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ വായിപ്പ തട്ടിപ്പ്; കേ​സെ​ടു​ത്ത് സി​ബി​ഐ

ഡിഎച്ച്എഫ്എല്‍ പ്രോമട്ടര്‍മാരായ കപില്‍ വദവാന്‍, ധീരജ് വദവാന്‍ എന്നിവര്‍ക്കും അറിയപ്പെടാത്ത പൊതുസേവര്‍ക്കെതിരെയുമാണ് കേസ്
പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ വായിപ്പ തട്ടിപ്പ്; കേ​സെ​ടു​ത്ത് സി​ബി​ഐ

മുംബൈ: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ 2.60 ലക്ഷം വ്യാജ ഭവന വായിപ്പകള്‍ വഴി കോടികള്‍ തട്ടിച്ച കേസില്‍ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്ലിനെതിരെയും പ്രമോട്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസ് എടുത്തു. ഡിഎച്ച്എഫ്എല്‍ പ്രോമട്ടര്‍മാരായ കപില്‍ വദവാന്‍, ധീരജ് വദവാന്‍ എന്നിവര്‍ക്കും അറിയപ്പെടാത്ത പൊതുസേവര്‍ക്കെതിരെയുമാണ് കേസ്.

11, 755 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ്യാ​ജ ഭ​വ​ന​വാ​യ്പാ അ​ക്കൗ​ണ്ടു​ക​ള്‍ സൃ​ഷ്ടി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​തി​ലൂ​ടെ ഇ​വ​ര്‍ സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ 1,880 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. 2022-ല്‍ ​എ​ല്ലാ​വ​ര്‍​ക്കും ഭ​വ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി യോ​ജി​ച്ച്‌ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന. സാ​മ്ബ​ത്തി​ക ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ല്‍ (ഇ​ഡ​ബ്ല്യു​എ​സ്) നി​ന്നു​ള്ള​വ​ര്‍​ക്കും താ​ഴ്ന്ന, ഇ​ട​ത്ത​രം വ​രു​മാ​ന ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കു​മാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​വാ​യ്പ​യു​ടെ പ​ലി​ശ സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ച ഡി​എ​ച്ച്‌എ​ഫ്‌എ​ല്‍ പോ​ലു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് സ​ബ്സി​ഡി ക്ലെ​യിം ചെ​യ്യേ​ണ്ട​ത്.

ക​പി​ലും ധീ​ര​ജ് വാ​ധ​വ​നും ഡി​എ​ച്ച്‌എ​ഫ്‌എ​ലി​ന്‍റെ ബാ​ന്ദ്രാ ശാ​ഖ​യി​ല്‍ മാ​ത്രം 2.6 ല​ക്ഷം വ്യാ​ജ ഭ​വ​ന​വാ​യ്പ അ​ക്കൗ​ണ്ടു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. 2007-2019 കാ​ല​യ​ള​വി​ല്‍ 14,046 കോ​ടി രൂ​പ ഈ ​അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ഇ​തി​ല്‍ 11,755 കോ​ടി മ​റ്റ് വ്യാ​ജ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ച്ചു.

സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്ക് വീടുകള്‍ അനുവദിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് വായിപ്പ നല്‍കുന്ന പ്രധാന സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഡിഎച്ച്എഫ്എല്‍. 2019 ഡിസംബര്‍ മുതല്‍ ഡിഎച്ച്എഫ്എല്‍ ബോര്‍ഡിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമേ യെസ് ബാങ്ക് കേസിലും ഈ സ്ഥാപനവും പ്രമോട്ടര്‍മാരും ഇ.ഡി അന്വേഷണത്തിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com