പിണറായി അഴിമതിയുടെ ഡോൺ; പരസ്യപരാമർശവുമായി പി മുരളീധർ റാവു
India

പിണറായി അഴിമതിയുടെ ഡോൺ; പരസ്യപരാമർശവുമായി പി മുരളീധർ റാവു

സി.എ.എ വിരുദ്ധ സമരമടക്കം എല്ലാ രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് സ്വരൂപിക്കുന്നത് സ്വർണ്ണക്കടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റു പാർട്ടിയാണ് അതിന് ചുക്കാൻ പിടിക്കുന്നത്.

By News Desk

Published on :

ന്യൂഡൽഹി: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.മുരളീധർ റാവു. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി അഴിമതിയുടെ ഡോൺ ആണെന്നുകൂടി അദ്ദേഹം ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ അഴിമതി രാജ്യം മുഴുവൻ കാണുകയാണ്. സ്വർണ്ണക്കടത്തിൽ ഞാനൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പഴയ തമിഴ്,തെലുങ്ക് സിനിമകളിലെ പോലെ ക്ലൈമാക്സിൽ വില്ലൻ അദ്ദേഹം തന്നെയാവും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് നടന്നത്. ഒരു ഭാഗത്ത് മഹാമാരിയും മറുഭാഗത്ത് സ്വർണ്ണക്കള്ളക്കടത്തുമാണ് കേരളത്തിൽ നടക്കുന്നത്. ലോകം മുഴുവൻ കോവിഡിൽ കഷ്ടപ്പെടുമ്പോൾ കേരളത്തിൽ സ്വപ്ന ഗോൾഡ് വൈറസാണ്. കേരള മോഡൽ എന്നാൽ സ്വർണ്ണക്കള്ളക്കടത്താണോയെന്നും മുരളീധർ റാവു ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ

ഭീകരവാദവും അഴിമതിയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണ്. സാമ്പത്തിക ഭീകരവാദമാണിത്. സി.എ.എ വിരുദ്ധ സമരമടക്കം എല്ലാ രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് സ്വരൂപിക്കുന്നത് സ്വർണ്ണക്കടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റു പാർട്ടിയാണ് അതിന് ചുക്കാൻ പിടിക്കുന്നത്.

ധീരജവാൻമാരുടെ വീരമൃത്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ചൈന ഉത്പന്നങ്ങൾ ബഹിഷ്ക്കരിച്ചപ്പോൾ ചൈനക്കെതിരെ ഒരു വാക്കു പോലും മിണ്ടാതിരുന്നയാളാണ് കേരള മുഖ്യമന്ത്രി. രാജ്യത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്നും റാവു കൂട്ടിച്ചേർത്തു. ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുള്ള എല്ലാ മലയാളികൾക്കും ഇത് നാണക്കേടാണ്.

Anweshanam
www.anweshanam.com