
പൂനെ: ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന്റെ മൂന്നാമത്തെ ഘട്ടം അടുത്ത ആഴ്ച ആരംഭിക്കും. പൂനൈയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് വാക്സിന്റെ മൂന്നാംഘട്ട ക്ലീനിക്കല്‍ പരീക്ഷണം ആരംഭിക്കുന്നത്. കോവിഷീല്‍ഡ് എന്നാണ് ഒക്സ്ഫെഡ് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന വാക്സിന് നല്‍കിയിരിക്കുന്ന പേര്.
വാക്സിന്റെ മൂന്നംഘട്ട പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന് ഡോസ് നല്‍കുമെന്നും സൂസണ്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റെ കീഴിലും കെഇംഎം ആശുപത്രിയുമാണ് നടത്തിയത്. ഓക്സ്ഫഡ് സര്‍വകലാശാല തയാറാക്കിയ വാക്സിന് യുകെയില്‍ പരീക്ഷണത്തിനിടെ ഒരാള്‍ക്ക് അഞജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വാക്സിന് പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും പുന:രാരംഭിച്ചിട്ടുണ്ട്. ഇതോടെ സെപ്റ്റംബര്‍ 15 ഓടെ ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും പരീക്ഷണാനുമതി നല്‍കിയിരുന്നു.