രാജ്യത്ത് പ്രീമിയം പെട്രോള്‍ വില 100 കടന്നു

രാജസ്​ഥാനിലും മഹാരാഷ്​ട്രയിലുമാണ് പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നത്
രാജ്യത്ത് പ്രീമിയം പെട്രോള്‍ വില 100 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രീമിയം പെട്രോള്‍ വില 100 കടന്നു. തുടര്‍ച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജസ്​ഥാനിലും മഹാരാഷ്​ട്രയിലുമാണ് പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നത്.

രാജസ്​ഥാനില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന്​ 102.7 രൂപയും പ്രീമിയം ഡീസലിന്​ 99.29 രൂപയുമാണ്​. മഹാരാഷ്​ട്രയില്‍ പ്രീമിയം പെട്രോള്‍ വില 100.16 രൂപയിലെത്തി​.

ഞായറാഴ്​ച രാജസ്​ഥാനില്‍ പെട്രോളിന്​ 29 പൈസയും ഡീസലിന്​ 32 പൈസയും​ വര്‍ധിച്ചതോടെ ശ്രീഗംഗ നഗരത്തില്‍ പെട്രോള്‍ ലിറ്റര്‍ വില 99.29 രൂപയും ഡീസലിന്​ 91.17 രൂപയുമായി.

ഡല്‍ഹിയില്‍ പെട്രോള്‍ വില 88.73 രൂപയിലെത്തിയിട്ടുണ്ട്​​. ഡീസലിന്​​ 79.06 രൂപയാണ്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com