തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ,ഡീസൽ വിലകൂടി

തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ,ഡീസൽ വിലകൂടി

ഞായറാഴ്ച പെട്രോൾ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയർത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വർദ്ധിക്കുന്നത്.

തുടർച്ചയായി രണ്ട് മാസത്തോളം പെട്രോൾ, ഡീസൽ വിലയിൽ രാജ്യത്ത് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഡൽഹിയിലെ പെട്രോൾ വില 81.38 രൂപയിൽ നിന്ന് ലിറ്ററിന് 81.46 രൂപയായി ഉയർത്തി. ഡീസൽ നിരക്ക് ലിറ്ററിന് 70.88 രൂപയിൽ നിന്ന് 71.07 രൂപയായി ഉയർന്നു.

പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയാണ് അന്താരാഷ്ട്ര എണ്ണവിലയുടെയും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തിൽ പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com