
ന്യൂഡെല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ഇതിനായി കര്‍മ പദ്ധതി തയാറാക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി.
സ്റ്റേ അനുവദിച്ചിട്ടുള്ള കേസുകള്‍ പ്രത്യേകം പരിഗണിക്കണം. സ്റ്റേ തുടരണോ എന്നതില്‍ തീരുമാനമെടുക്കണം. കോവിഡ് സാഹചര്യം വിചാരണയ്ക്ക് തടസമാവരുതെന്നും വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.