വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാം; വിലക്കില്ലെന്ന്‍ ഡി​ജി​സി​എ
India

വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാം; വിലക്കില്ലെന്ന്‍ ഡി​ജി​സി​എ

കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വീഡിയോ എടുക്കാം

News Desk

News Desk

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎയുടെ(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിശദീകരണം. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാന കമ്ബനികള്‍ക്ക് ഡിജിസിഎ ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവില്‍ തിരുത്തല്‍ വരുത്തിയത്- ലൈവ് മിന്റ് റിപ്പോര്‍ട്ട്.

വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് യാതൊരു വിലക്കുമില്ല. കര്‍ശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വീഡിയോ എടുക്കാം. ഡിജിസിഎ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

അ​തേ​സ​മ​യം വി​മാ​ന​ത്തി​നു​ള്ളി​ല്‍ ശ​ല്യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തും വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള റെ​ക്കോ​ര്‍​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

ചണ്ഡിഗഡ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ നടി കങ്കണ റണൗട്ടിന്റെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതിനു പിന്നാലെയാണ് വിമാനത്തിനുള്ളില്‍ ലെ ഫോട്ടോഗ്രാഫി വിലക്കിയത്. ഇതോടെ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞ ദിവസം ഡിജിസിഎ നിര്‍ദേശിച്ചിരുന്നു.

പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​ത്ത ആ​ര്‍​ക്കും വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്ന് ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​മാ​ന ക​മ്ബ​നി​ക​ള്‍ നി​യ​മം ലം​ഘി​ച്ചാ​ല്‍ ആ ​റൂ​ട്ടി​ല്‍ അ​വ​ര്‍​ക്ക് ര​ണ്ടാ​ഴ്ച വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു​മാ​യി​രു​ന്നു ഡി​ജി​സി​എ​യു​ടെ ഉ​ത്ത​ര​വ്.

Anweshanam
www.anweshanam.com