മഹാരാഷ്​ട്രയില്‍ നാലു കുഞ്ഞുങ്ങളെ​​ കോടാലികൊണ്ട്​ വെട്ടികൊന്നു

മാതാപിതാക്കള്‍ ജോലിക്ക്​ പോയ സമയത്തായിരുന്നു കൊലപാതകം
മഹാരാഷ്​ട്രയില്‍ നാലു കുഞ്ഞുങ്ങളെ​​ കോടാലികൊണ്ട്​ വെട്ടികൊന്നു

മുംബൈ: മഹാരാഷ്​ട്രയിലെ ജാല്‍ഗണില്‍ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച്‌​ വെട്ടികൊലപ്പെടുത്തി. മാതാപിതാക്കള്‍ ജോലിക്ക്​ പോയ സമയത്തായിരുന്നു കൊലപാതകം. കേസ്​ അന്വേഷിക്കുന്നതിനായി പ്ര​ത്യേക സംഘ​ത്തെ നിയോഗിച്ചു.

ജാല്‍ഗണിലെ ബോര്‍ഘേത ഗ്രാമത്തിലാണ്​ സംഭവം. 12 വയസുള്ള സായ്​ത, 11വയസായ റാവല്‍, എട്ടുവയസായ അനില്‍, മൂന്നുവയസായ സുമന്‍ എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

മാതാപിതാക്കളായ മെഹ്​താബും റുമാലി ബിലാലയും മധ്യപ്രദേശ്​ സ്വദേശികളാണ്​. ജോലിക്കായി ഇവിടെ എത്തിയതായിരുന്നു. മധ്യപ്രദേശില്‍നിന്ന്​ കുറച്ച്‌​ കിലോമീറ്റര്‍ മാത്രമാണ്​ മഹാരാഷ്​ട്രയിലെ ഇൗ ​ഗ്രാമ​ത്തിലേക്കുള്ള ദൂരം.

കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ജോലിക്ക്​ പോയികഴിഞ്ഞ ശേഷം ഫാമിന്റെ ഉടമസ്​ഥന്‍ നാലു കുഞ്ഞുങ്ങളും ചോരയില്‍ കുളിച്ചുകിടക്കുന്നതാണ്​ കണ്ടത്​. കുഞ്ഞുങ്ങളുടെ മൃതദേഹത്തിന്​ സമീപത്തുനിന്നും രക്തം പുരണ്ട കോടാലി പൊലീസ്​ കണ്ടെടുത്തു.

ഒരേ കോടാലി ഉപയോഗിച്ചാണ്​ നാലുപേരെയും കൊല​പ്പെടുത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഐ.പി.എസുകാരന്റെ നേതൃത്വത്തില്‍ പ്ര​ത്യേക അന്വേഷണ സംഘത്തെ കേസ്​ അന്വേഷണത്തിനായി നിയോഗിച്ചു. മുതിര്‍ന്ന ഡോക്​ടര്‍മാരും ഫോറന്‍സിക്​ വിദഗ്​ധരും കേസ്​ അന്വേഷണത്തില്‍ പങ്കുചേരും. നാലു മൃതദേഹങ്ങളും പോസ്​റ്റ്​മോട്ടത്തിന്​ ശേഷം സംസ്​കരിക്കും.

Related Stories

Anweshanam
www.anweshanam.com