അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്താൻ ലക്ഷ്യമിടുന്നു; കേന്ദ്രസർക്കാർ ലോക്‌സഭയില്‍

ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നല്‍കിയ രോഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്
അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്താൻ ലക്ഷ്യമിടുന്നു; കേന്ദ്രസർക്കാർ ലോക്‌സഭയില്‍

ന്യൂഡല്‍ഹി :അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നല്‍കിയ രോഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്- ജാഗ്രന്‍ ഇംഗ്ലീഷ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍,​ മുമ്ബ് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തിരുന്ന നാല് ഇന്ത്യന്‍ പൗരന്മാരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ 1267 പ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇത് തള്ളിയെന്നും വി. മുരളീധരന്‍ ലോക്സഭയില്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ നാല് ഇന്ത്യന്‍ പൗരന്മാരെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ റെസല്യൂഷന്‍ 1267 പ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കുന്നതിനായി പാകിസ്താന്‍ ശ്രമിച്ചിരുന്നു. ഇവര്‍ എല്ലാവരും മുമ്പ് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തിട്ടുളളവരാണ്. എന്നാല്‍ സമിതി അതിന്റെ ആന്തരിക നടപടികളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്റെ അപേക്ഷ അംഗീകരിച്ചില്ല.

അഫ്ഗാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടുകൂടി നിരവധി ഇന്ത്യക്കാരെ സുരക്ഷിതരാക്കാനും മോചിപ്പിക്കാനും സാധിച്ചു. ഇതിനുപുറമേ ഇന്ത്യന്‍ എംബസിയും അതിന്റെ കോണ്‍സുലേററുകളും ആക്രമിക്കപ്പെട്ടു. 2018 മെയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴ് എന്‍ജിനീയര്‍മാരെ അടുത്തിടെ അഫ്ഗാന്‍ സര്‍ക്കാരിന് മുമ്പാകെ മോചിപ്പിക്കപ്പെട്ടു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി പാകിസ്താനില്‍ നിന്നുളള തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ ഉയര്‍ത്താന്‍ കഴിഞ്ഞതായും വിദേശകാര്യ സഹമന്ത്രി പറയുന്നു.

Related Stories

Anweshanam
www.anweshanam.com