ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം, തിരിച്ചടിച്ചതായി സൈന്യം
India

ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം, തിരിച്ചടിച്ചതായി സൈന്യം

ശ്രീനഗറിനു സമീപം ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സംയുക്ത സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

News Desk

News Desk

ന്യൂ ഡല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ആറുമണിയോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്ലുകളയക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം ശ്രീനഗറിനു സമീപം ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് സംയുക്ത സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനമുണ്ടായിരുന്നു.

ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യയിലേക്ക് ആയുധം ഒളിപ്പിച്ചു പറത്തിയ ഡ്രോണ്‍ കത്വയില്‍ വച്ച് അതിര്‍ത്തി രക്ഷാ സേന വെടിവെച്ചിടുകയും ചെയ്തു.

Anweshanam
www.anweshanam.com