കശ്മീരില്‍ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം; ഒരു പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു

എട്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
 കശ്മീരില്‍ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം; ഒരു പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ജനവാസ മേഖലകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാക് സൈനികനെ വധിച്ചു. എട്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്- ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഹാജിപിര്‍, രാഖ ചിക്രി, ചാമ്പ സെക്ടറുകളിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പൂഞ്ച്, ഹജിപിറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികന്‍ കൊല്ലപ്പെട്ടത്. ഒരു പട്ടാളക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പൂഞ്ചില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയിലാണ് അഞ്ച് പാക് സൈനികര്‍ക്ക് പരിക്കേറ്റത്.

തുടര്‍ച്ചയായ ഏഴാം ദിവസമാണ് ജമ്മു കശ്മീരില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.

Related Stories

Anweshanam
www.anweshanam.com