പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു
India

പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ഈ വ‍ര്‍ഷം ജൂണ്‍ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാന്‍ സൈന്യം വെടിനി‍ര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു

News Desk

News Desk

കാശ്‌മീർ: നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് ആക്രമണമുണ്ടായത്. കൃഷ്ണ ഗൈതിയിലാണ് സംഭവമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. നായിബ് സുബേദാറായ സേനാംഗമാണ് മരിച്ചത്.

പുലര്‍ച്ചേ മൂന്നരയോടെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഈ വ‍ര്‍ഷം ജൂണ്‍ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാന്‍ സൈന്യം വെടിനി‍ര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.

പൂഞ്ച്, രജൗരി ജില്ലകളിലെ വിവിധ സെക്ടറുകളിലായി നിരവധി തവണയാണ് പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. ജൂണ്‍ അഞ്ച് മുതലുള്ള ഇത്തരത്തിലെ ആക്രമണത്തില്‍ മരിക്കുന്ന നാലാമത്തെ സൈനികനാണിത്.

അതേസമയം കശ്മീരില്‍ അനന്തനാ​ഗില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. വെരിനാ​ഗ് കരപാനിലെ വനമേഖലയില്‍ വച്ചാണ് തീവ്രവാദികളും സുരക്ഷാ സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ജമ്മു കശ്മീ‍ര്‍ പൊലീസ് അറിയിച്ചു.

Anweshanam
www.anweshanam.com