കോയമ്പത്തൂര്‍ ആ​ര്യ​വൈ​ദ്യ ഫാ​ര്‍​മ​സി എം​ഡി പി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ന്ത​രി​ച്ചു

ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ​യി​ലാ​യി കോ​യ​മ്ബ​ത്തൂ​രിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു
കോയമ്പത്തൂര്‍ ആ​ര്യ​വൈ​ദ്യ ഫാ​ര്‍​മ​സി എം​ഡി പി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ന്ത​രി​ച്ചു

കോ​യ​മ്ബ​ത്തൂ​ര്‍: കോയമ്ബത്തൂര്‍ ആ​ര്യ​വൈ​ദ്യ ഫാ​ര്‍​മ​സി എം​ഡി ഡോ. ​പി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ (69) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ​യി​ലാ​യി കോ​യ​മ്ബ​ത്തൂ​രിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23-ന് കോയമ്പത്തൂരിലാണ് ജനനം. കസ്തൂരി വാരസ്യാര്‍, ഗീത വാരസ്യാര്‍, രാജന്‍ വാര്യര്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍, പരേതയായ തങ്കം വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്പത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.

ആ​യു​ര്‍​വേ​ദ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്ത് 2009-ല്‍ ​രാ​ജ്യം അ​ദ്ദേ​ഹ​ത്തിന് പ​ത്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com