ഹരിയാനയിൽ ഓക്‌സിജൻ ടാങ്കർ കാണാതെയായി

ബുധനാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഓക്‌സിജന്റെ ലഭ്യത കുറവുണ്ടാക്കുന്ന ഒരു അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഹരിയാനയിൽ ഓക്‌സിജൻ ടാങ്കർ കാണാതെയായി

ചണ്ഡീഗഡ്: ഹരിയാനയിൽ ഓക്‌സിജൻ ടാങ്കർ കാണാതെയായി. പാപ്പിനത്തിൽ നിന്നും സിർസയിലേക്ക് പോയ ടാങ്കറാണ് യാത്രയ്ക്ക് ഇടയിൽ കാണാതെയായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഓക്‌സിജന്റെ ലഭ്യത കുറവുണ്ടാക്കുന്ന ഒരു അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

അതിനിടെ ഇന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ 25 രോഗികൾ മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു. ഈ ആശുപത്രിയിൽ 500 -ൽ അധികം കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com