പ്രായമായവരില്‍ നടത്തിയ പരീക്ഷണവും വിജയം: വിതരണാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് കൊറോണ വാക്സിന്‍ അടുത്തമാസം

അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍ വാക്സിന്‍ ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രായമായവരില്‍ നടത്തിയ പരീക്ഷണവും വിജയം: വിതരണാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് കൊറോണ വാക്സിന്‍ അടുത്തമാസം

ന്യൂഡല്‍ഹി: വിതരണാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന കൊറോണ വാക്സിന്‍ അടുത്തമാസം മുതല്‍ ഉപയോഗിച്ച് തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എംഡി. പ്രായമായവരില്‍ നടത്തിയ വാക്സിന്‍ പരീക്ഷണവും പൂര്‍ണവിജയം കൈവരിച്ചിരിക്കുകയാണ്. അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍ വാക്സിന്‍ ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വാക്‌സിന്‍ പരീക്ഷണവും ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ 6070 മില്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും താങ്ങാനാകുന്ന വിലയിലാകും വാക്സിന്‍ പുറത്തിക്കുകയെന്ന് ചിഫ് എക്സ്‌ക്യൂട്ടീഫ് ഓഫീസര്‍ അദര്‍ പൂനാവാലയും അറിയിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com