അപകട ഇന്‍ഷുറന്‍സ്: നികുതികളല്ലാതെ തട്ടിക്കിഴിക്കലുകള്‍ വേണ്ടെന്ന് ഹൈകോടതി ഉത്തരവ്
India

അപകട ഇന്‍ഷുറന്‍സ്: നികുതികളല്ലാതെ തട്ടിക്കിഴിക്കലുകള്‍ വേണ്ടെന്ന് ഹൈകോടതി ഉത്തരവ്

അപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുക കണക്കാക്കുമ്പോള്‍ നിയമാനുസരമായത് മാത്രമെ തട്ടിക്കിഴിക്കുവാന്‍ പാടുള്ളൂവെന്ന് ബോംബെ ഹൈകോടതി ഔറം ഗബാദ് ബഞ്ച്.

By News Desk

Published on :

ഔറംഗബാദ്: അപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുക കണക്കാക്കുമ്പോള്‍ നിയമാനുസരമായത് മാത്രമെ തട്ടിക്കിഴിക്കുവാന്‍ പാടുള്ളൂവെന്ന് ബോംബെ ഹൈകോടതി ഔറം ഗബാദ് ബഞ്ച്. ഇതുകൂടാതെയുള്ള തുകകള്‍ തട്ടികിഴിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് വിധി അടിവരയിടുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുമാന - തൊഴില്‍ നികുതികള്‍ കിഴിയ്ക്കാം. പക്ഷേ മറ്റൊന്നും തന്നെ നിയമം അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് വി എല്‍ ആച്ചിലിയ തന്റെ വിധിന്യായത്തില്‍ പറഞ്ഞു. അപകട ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുകയില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ തട്ടി കിഴിക്കുന്ന നടപടി തുടരരുതെന്ന് കോടതി വ്യക്തമാക്കി.

അഹമ്മദ് നഗര്‍ ജില്ലാ മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ വിധിക്കെതിരെയുള്ള അപ്പീലില്‍ തീര്‍പ്പുകല്പിച്ചുള്ളതാണ് വിധി.പരാതിക്കാരിയുടെ ഭര്‍ത്താവ് 2007 റോഡപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്നുള്ള 15.5 ലക്ഷം നഷ്ടപരിഹാര കേസില്‍ ഒമ്പതു ലക്ഷം അനുവദിച്ച ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലിലാണ് ഹൈകോടതി വിധി.

Anweshanam
www.anweshanam.com